MORE

    കാലവര്‍ഷക്കെടുതിയില്‍ മൃഗസംരക്ഷണ മേഖലയ്ക്ക് 42.85 ലക്ഷം രൂപയുടെ നഷ്ടം: ജെ. ചിഞ്ചുറാണി

    Date:

    തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കര്‍ഷകരുടെ നാശനഷ്ടങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ചീഫ് വെറ്ററിനറി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകളും, താലൂക്ക് തലത്തില്‍ ദ്രുത കര്‍മ്മ സേന പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തിരുന്നു.

    പ്രകൃതിക്ഷോഭ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 40 മൃഗസംരക്ഷണ ക്യാമ്പുകളിലായി 574 മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇവയ്ക്ക് ആവശ്യമായ ചികിത്സ, തീറ്റ എന്നിവയും നല്‍കിവരുന്നു. ഇതിനോടകം 42.85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കര്‍ഷകര്‍ക്കുണ്ടള്ള നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കുവാന്‍ ദുരന്ത നിവാരണ വകുപ്പിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....