അബൂദബി: തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളുടെ ദൃശ്യം പങ്കുവച്ച് അബൂദബി പൊലീസ്.
പിന്നാലെ വന്ന വാഹനങ്ങള്‍ മുന്നില്‍ നിര്‍ത്തിയ കാര്‍ കണ്ട് വെട്ടിച്ചുപോവുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനു പിന്നാലെയെത്തിയ വാന്‍ കാറില്‍ ഇടിച്ചുകയറുകയായിരുന്നു.
ഡ്രൈവര്‍ വാഹനത്തിനു പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പിന്നാലെയെത്തിയ വാന്‍ കാറില്‍ ഇടിച്ചുകയറിയത്. കാറില്‍ ഇടിച്ചതിനു പിന്നാലെ നിയന്ത്രണം വിട്ട വാന്‍ അടുത്ത ലെയിനിലേക്ക് വെട്ടിത്തെരിഞ്ഞെത്തുകയും മറ്റൊരു വാഹനത്തെ ഇടിക്കുകയുമായിരുന്നു.