ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസർ കൃത്രിമം കാട്ടുന്ന പുതിയ വീഡിയോ പുറത്ത്. സുപ്രിംകോടതിയുടെ വിമർശനമടക്കം ഏറ്റുവാങ്ങിയ അനില്‍ മസീഹ് നടത്തിയ കള്ളത്തരത്തിന്റെ വീഡിയോയാണ് എക്സില്‍ പ്രചരിക്കുന്നത്.
വളരെ തിരക്കിട്ട് ബാലറ്റ് പേപ്പറില്‍ അനില്‍ കുത്തിക്കുറിക്കുന്നതും ഒടുവില്‍ തന്റെ പ്രവൃത്തി കാമറയില്‍ പതിയുന്നുണ്ടെന്ന് ഓർത്ത് ഞെട്ടലോടെ നോക്കുന്നതുമാണ് പുതിയ വീഡിയോയിലുള്ളത്. വളരെ അടുത്ത നിലയില്‍ ഇയാളുടെ പ്രവൃത്തി കാണുന്ന നിലയിലാണ് വീഡിയോ.