തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്കി.
സേവ് യൂണിവേഴ്സിറ്റി കാമ്ബയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്. സാംസ്കാരിക രംഗത്തും വിജ്ഞാന മേഖലയിലും വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും സര്‍വകലാശാലാ ചട്ടങ്ങളില്‍ നല്‍കിയിട്ടുള്ള ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്‍കാനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം പുനഃപരിശോധിക്കണമെന്ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചു. ബിരുദത്തിന് അംഗീകാരം നല്‍കരുതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്ബയിന് കമ്മിറ്റിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രപതിക്ക് പോലും ഡിലിറ്റ് ബിരുദം നല്കാന് വിസമ്മതിച്ചപ്പോള്‍ കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡി.എല്‍.ടി ബിരുദം നല്കി ആദരിക്കാനുള്ള പ്രമേയം കാലിക്കറ്റ് സര്‍വകലാശാല അനുഭാവപൂര്‍വ്വം പരിഗണിച്ചെന്നും ജാതി-മത പ്രീണനത്തിന്റെ ഭാഗമായി ഇടത് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പ്രമേയം അവതരിപ്പിക്കാന്‍ അപ്രധാനമായ സിന്‍ഡിക്കേറ്റ് അംഗത്തിന് വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.