MORE

    കളമൊഴിഞ്ഞ് കോണ്‍ഗ്രസ്; ഇഞ്ചോടിഞ്ച് പോരടിച്ച്‌ ആപ്

    Date:

    അഹ്മദാബാദ്: അവസാന നിമിഷംവരെ ഇഞ്ചോടിഞ്ച് പോരടിച്ച്‌ ആപ് നേതാക്കളും പ്രവര്‍ത്തകരും വീറും വാശിയും ആവേശവും കാണിച്ച ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കളിക്കുമുമ്ബേ കളമൊഴിഞ്ഞ മട്ടിലാണ് കോണ്‍ഗ്രസ്.

    ബി.ജെ.പിക്കെതിരെ കാര്യമായ പ്രചാരണവും പ്രത്യാക്രമണവും നടത്താതിരുന്ന കോണ്‍ഗ്രസ് നടത്തിയ പ്രചാരണം ബി.ജെ.പിയുമായുള്ള സൗഹൃദമത്സരം കണക്കെയായി.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണ നേതൃത്വം ഏറ്റെടുത്ത ഗുജറാത്തില്‍ ഈ വര്‍ഷം ഏപ്രിലിനും നവംബറിനുമിടയില്‍ 52 സന്ദര്‍ശനങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ നടത്തിയത്. ഇവര്‍ക്കു പുറമെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിങ് ചൗഹാന്‍, ഹേമന്ത ബിശ്വ ശര്‍മ, പ്രമോദ് സാവന്ത് തുടങ്ങിയ താരപ്രചാരകരെ ബി.ജെ.പി ഇറക്കിയപ്പോള്‍ കെജ്രിവാളിനു പുറമെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും നിരവധി റോഡ്ഷോകളുമായി വിവിധ മണ്ഡലങ്ങളില്‍ ഇറങ്ങിക്കളിച്ചു.

    കോണ്‍ഗ്രസ് നേതാവും ഗുജറാത്തിലെ മുന്‍ പ്രതിപക്ഷനേതാവുമായ പരേഷ് ധനാനി ബി.ജെ.പിയുടെ പ്രചാരണ കമ്മിറ്റി ഓഫിസില്‍ കടന്നുചെന്ന് അവരുമായി ചായ പങ്കിട്ടാണ് പ്രചാരണത്തിന് അന്ത്യംകുറിച്ചത്. ഭാവ്നഗറിലെ ബി.ജെ.പി എം.എല്‍.എ പുരുഷോത്തം സോളങ്കി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ രേവത് സിങ് ഗോഹിലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അതേസമയം, ബി.ജെ.പി-ആപ് പോരില്‍ ഇത്തരം സൗഹൃദങ്ങളൊന്നും ദൃശ്യമായില്ലെന്നു മാത്രമല്ല, ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുന്നതിനും മത്സരം പൊടിപാറിയ സൂറത്ത് സാക്ഷ്യംവഹിച്ചു.

    മത്സരം മുറുകുന്നതിന് മുമ്ബുതന്നെ ഇക്കുറി കളം വിട്ടുവെന്ന് വോട്ടര്‍മാര്‍ പറയുന്ന കോണ്‍ഗ്രസുമായിട്ടാണ് തങ്ങളുടെ മത്സരമെന്ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് തലേന്നാളും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നിഷ്പക്ഷ വോട്ടര്‍മാര്‍ അത് നിഷേധിക്കുകയാണ്.

    ബി.ജെ.പിയുടെ ഉറക്കംകെടുത്തിയത് ആപ് മാത്രമാണെന്ന് പാര്‍ട്ടി പക്ഷപാതങ്ങളില്ലാതെ വോട്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ജനം മോദിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പിച്ചുപറയുന്ന താഴെതട്ടിലുള്ള ബി.ജെ.പി പ്രവര്‍ത്തകരും ആപ് പിടിക്കുന്ന വോട്ടുകളെക്കുറിച്ച്‌ ഒന്നും പ്രവചിക്കാനാവില്ലെന്ന് സമ്മതിക്കുന്നു. അതേസമയം, ഈ പോരില്‍ നിശ്ശബ്ദരായി നിന്ന് കോണ്‍ഗ്രസ് ഗുണഭോക്താക്കളാകുമോ എന്ന ആശങ്ക ആപ് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ പങ്കുവെക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....