MORE

    കളമശേരി സ്ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് എം.വി ഗോവിന്ദൻ; പലസ്തീൻ സംഭവവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം

    Date:

    കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെൻഷൻ സെന്ററില്‍ ഉണ്ടായ സ്‌ഫോടനത്തെ അതീവഗൗരവകരമായ പ്രശ്‌നമായാണ് കാണേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

    പലസ്തീൻ സംഭവവുമായി ബന്ധപ്പെട്ട് സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നത് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ലോകമെമ്ബാടും പലസ്തീൻ ജനവിഭാഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തില്‍, കേരളജനത ഒന്നടങ്കം പലസ്തീൻ ജനതയ്‌ക്കൊപ്പം നിന്ന് പൊരുതുമ്ബോഴും, അതില്‍ നിന്ന് ജനശ്രദ്ധമാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും കര്‍ശനമായ നിലപാട് സ്വീകരിച്ച്‌ കൊണ്ട് അതിന് എതിരായി സര്‍ക്കാരും ജനാധിപത്യബോധമുള്ള മുഴുവൻ മനുഷ്യരും, ഒറ്റക്കെട്ടായി ഇതിനെ അപലപിക്കേണ്ടതുണ്ട്.

    പാലസ്തീൻ സംഭവവുമായി ബന്ധപ്പെട്ട് സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നത് പൂര്‍ണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്‌ട്രീയപരമായി പരിശോധിച്ചാല്‍ ഈ സാഹചര്യത്തിലുണ്ടായ സംഭവം ഭീകരപ്രവര്‍ത്തനമെന്ന് വിലയിരുത്താനേ സാധിക്കൂ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻവിധിയോടെ കാര്യങ്ങള്‍ പറയാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....