MORE

    കല്‍ക്കരി അഴിമതി കേസ്;പശ്ചിമ ബംഗാള്‍ നിയമമന്ത്രിയുടെ വീട്ടില്‍ റെയിഡ്

    Date:

    കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ നിയമമന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

    നിരവധി തവണ സമന്‍സ് അയച്ചിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് മോളോയ് ഘട്ടക്കിന്റെ അസന്‍സോളിലെയും കൊല്‍ക്കത്തയിലെയും വസതികളില്‍ റെയ്ഡ് നടത്തിയത്.

    സിബിഐ സംഘം മോളോയ് ഘട്ടക്കിന്റെ വസതിയില്‍ എത്തിയെങ്കിലും അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. കൊല്‍ക്കത്തയിലെ അഞ്ച് സ്ഥലങ്ങളിലും അസന്‍സോളിലെ ഒരിടത്തുമാണ് സിബിഐ റെയ്ഡ് നടത്തിയത്. കല്‍ക്കരി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ഇഡി ഡല്‍ഹി ഓഫീസില്‍ ചോദ്യം ചെയ്യലിനായി അസന്‍സോള്‍ ഉത്തറില്‍ നിന്നുള്ള എംഎല്‍എയായ മോളോയ് ഘട്ടക് ഒരിക്കല്‍ ഹാജരായിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ഇഡി പുറപ്പെടുവിച്ച മറ്റ് പല സമന്‍സുകളും അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി അഴിമതിക്കേസില്‍ 2020ല്‍ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണം.

    സിബിഐ സംഘത്തിന്റെ വരവിന് മുന്നോടിയായി, ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഘട്ടക്കിന്റെ അസന്‍സോളിലെ വസതിക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....