കര്‍ണാടകാ-മഹാരാഷ്ട്രാ അതിര്‍ത്തി ജില്ലകളില്‍ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍.
അതിര്‍ത്തിത്തര്‍ക്കം മുന്പെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ നടപടി.
പുതിയ പദ്ധതിയനുസരിച്ച്, അതിര്‍ത്തികളില്‍ സ്ഥിതിചെയ്യുന്ന മറാത്തി പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ക്ക് 10 ലക്ഷം രൂപ ഗ്രാന്റാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മറാത്തി എഴുത്തുകാരുടെയോ, തത്വചിന്തകരുടെയോ പ്രസംഗങ്ങള്‍ സംഘടിപ്പിക്കുക, എക്സിബിഷനുകളും പുസ്തകമേളകളും സംഘടിപ്പിക്കുക തുടങ്ങിയ പരുപാടികള്‍ക്കും ആഹ്വാനമുണ്ട്.
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായിരിക്കെയാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാവുന്ന ഈ പ്രഖ്യാപനം വരുന്നത്. ബെലഗാവില്‍ കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ മഹാരാഷ്ട്ര ഏകീകരണ സേനയടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.