സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം.
സംസ്ഥാന ഭരണം കൈയാളുന്ന മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങളും എംഎല്‍എയും വരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലാണെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ജാഗരൂകരാക്കിയിട്ടുണ്ട്.