കണ്ണൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 899 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വര്‍ണം പിടിച്ചത്.
കാസര്‍ഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ 23 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശി നിഷാദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 497 ഗ്രാം തൂക്കമുള്ള കമ്പികളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നോണ്‍ സ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.