കണ്ണൂര്‍: പ്രണയപ്പക മൂലം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണം വഴിതെറ്റിക്കാന്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയെടുത്ത് ബാഗിലിട്ടു. വിഷ്ണുപ്രിയയെ കൊല്ലാന്‍ സ്വയം നിര്‍മ്മിച്ച കത്തിയാണ് ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗ് വീടിന് സമീപത്തെ വെള്ളം നിറഞ്ഞ കുഴിയില്‍ താഴ്ത്തിക്കെട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
കൊല നടത്താന്‍ ആയുധങ്ങള്‍ തയ്യാറാക്കുന്നതിന് മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും ഇരുമ്ബും പ്രതി പുറത്തുനിന്ന് വാങ്ങിയിരുന്നു. തുടര്‍ന്ന് കത്തി സ്വന്തമായി നിര്‍മ്മിച്ചെടുത്തു. ഇരുഭാഗവും മൂര്‍ച്ചയുള്ള കത്തിയായിരുന്നു പ്രതിക്ക് വേണ്ടിയിരുന്നത്. ഇത് പുറത്തുനിന്ന് വാങ്ങാന്‍ കിട്ടില്ലെന്ന് തോന്നിയപ്പോഴാണ് സ്വന്തമായി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കൊല നടത്തുന്നതിന് മൂന്ന് ദിവസം മുമ്ബ് കത്തിയുടെ നിര്‍മാണം ആരംഭിച്ചിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ ബാഗിലാക്കി വെള്ളത്തില്‍ താഴ്ത്തുന്നതിന് മുമ്ബ് അന്വേഷണത്തെ വഴിതിരിച്ച് വിടാന്‍ അല്പം മുടിനാരുകള്‍ ബാഗില്‍ ഇട്ടിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടിയാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. ആയുധങ്ങള്‍ അടങ്ങിയ ബാഗ് ആരെങ്കിലും കണ്ടെടുത്താല്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു പ്രതി ഇത് ചെയ്തത്.
കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പ്രതി ശ്യാംജിത്തിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്.