തിരുവനന്തപുരം: കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. 24കാരിയായ സൂര്യ ആണ് ഭര്‍ത്താവ് രാഗേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
സൂര്യക്ക് എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
ഈ മാസം മൂന്നാം തിയതിയാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാഗേഷും അമ്മയും സൂര്യയെ പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 2021ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.