അമേഠി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ അന്വേഷണം.ഉത്തര്‍പ്രദേശ് മുസാഫിര്‍ഖാനയിലെ സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ ദീപക്കിനെതിരെയാണ് അന്വേഷണത്തിന് ഉത്തരവായത്.മുസാഫിര്‍ഖാനയിലെ പഹല്‍വാന്‍ ഗ്രാമത്തിലെ താമസക്കാരനായ കരുണേഷ് പെന്ഷന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ വനിത ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനിയെ ബന്ധപ്പെട്ടിരുന്നു.
അധ്യാപകനായ തന്റെ പിതാവ് മരിച്ചതിനാല്‍ പെന്ഷന് ലഭിക്കാന്‍ തന്റെ അമ്മയായ സാവിത്രി ദേവിക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഇതിനായുള്ള രേഖകള്‍ ക്ലര്‍ക്കായ ദീപക്ക് പരിശോധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.ഇക്കാര്യം അന്വേഷിക്കാനായി മന്ത്രി ദീപക്കിനെ ഫോണിലൂടെ വിളിച്ചെങ്കിലും വിളിച്ചത് മന്ത്രിയാണെന്ന് ദീപക് തിരിച്ചറിഞ്ഞില്ല.
പിന്നീട് മന്ത്രിയുമായി ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ഫോണില്‍ സംസാരിച്ചു.ദീപക് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിന് വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വിഷയം അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയതായി അമേത്തി ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ അങ്കുര്‍ ലാത്തര്‍ പറഞ്ഞു.