MORE

    ഓപ്പറേഷന്‍ ലോട്ടസ്; ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് നോട്ടീസ്; ഹാജരാകണം

    Date:

    ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു.

    നവംബര്‍ 21ന് ഹൈദരാബാദില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

    കേസിലെ മുഖ്യപ്രതിയായ സതീഷ് ശര്‍മ എന്ന രാമചന്ദ്ര ഭാരതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളുടെ സുഹൃത്ത് ജഗ്ഗുസ്വാമിയെ തേടി പ്രത്യേക അന്വേഷണ സംഘം നേരത്തെ കൊച്ചിയിലും കൊല്ലത്തും പരിശോധന നടത്തിയിരുന്നു.

    നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് നേരിട്ട് പരാമര്‍ശിച്ച്‌ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു കൂറുമാറ്റ ആരോപണം ഉന്നയിച്ചിരുന്നു. കേസില്‍ തുഷാറിനോട് ഹാജരാകാനും പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് തുഷാറിന്‍റെ വാദം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യാനാണ് സാധ്യത.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....