കോയമ്ബത്തൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് വീണ് ചക്രത്തിനടിയില്‍പെട്ട മലയാളി വിദ്യാര്‍ഥി മരിച്ചു. ഇടുക്കി മറയൂര്‍ സ്വദേശിയും പൊള്ളാച്ചിയിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ ബി.എസ്.സി കമ്ബ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ മദന്‍ലാല്‍ (22) ആണ് മരിച്ചത്.
ഉദുമലപേട്ടയില്‍ താമസിക്കുന്ന മദന്‍ലാല്‍ കോയമ്ബത്തൂരില്‍നിന്ന് പളനിയിലേക്ക് പോകുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട വിദ്യാര്‍ഥി പുറത്തേക്ക് വീഴുകയും പിന്‍ചക്രത്തിനടിയില്‍ പെടുകയുമായിരുന്നു. മദന്‍ലാല്‍ സംഭവസ്ഥലത്ത് മരിച്ചു. കോമംഗലം പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.