ജമ്മു: ജമ്മു കശ്മീരിലെ വോട്ടര്‍ പട്ടിക മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഭേദഗതി പ്രകാരം കശ്മീരിലെ ഔദ്യോഗിക വോട്ടര്‍മാരെ കൂടാതെ പുറത്ത് നിന്നുള്ള 25 ലക്ഷം പേരും വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും.
കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു കശ്മീരില്‍ താമസിക്കുന്നവരെ ആണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പിഡിപി,ശിവസേന,തുടങ്ങിയവരെല്ലാം ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഈ വര്‍ഷം അവസാനമാണ് ജമ്മുകാശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിലാണ് വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു.