ശിവമോഗ: കര്‍ണാടകയിലെ ശിവമോഗയില്‍ ഐഎസ് ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാക്കളുടേത് ദുരൂഹമായ ലക്ഷ്യങ്ങളെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ്.
ഇന്ത്യയില്‍ ഖിലാഫത്ത് രൂപീകരണവും ശരിയത് നിയമം നടപ്പാക്കുന്നതുമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്ന തെന്ന് ശിവമോഗ എസ്പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.
എന്‍ജിനിയറിംഗ് ബിരുദധാരിയായ സയ്യിദ് യാസിന്, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ മസ മുനീര്‍ അഹമ്മദ്, ഷാരിഖ് എന്നിവരെയാണു കഴിഞ്ഞദിവസം കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബ്രട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം യാഥാര്‍ഥ്യമല്ല. ഖിലാഫത് രൂപീകരിച്ച് ശരിയത് നിയമം നടപ്പാക്കുന്നതിലൂടെയാണ് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിക്കുകയെന്ന് അനുയായികളെ ഇവര്‍ വിശ്വസിപ്പിക്കുകയായിരുന്നു.
അവിശ്വാസികള്‍ക്കെതിരേ യുദ്ധത്തിനും ഇവര്‍ ആഹ്വാനം ചെയ്തിരുന്നു. ദേശീയ പതാക കത്തിക്കു ന്നതുള്‍പ്പെടെ വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.