MORE

    ഏഷ്യാനെറ്റ് ഓഫീസില്‍ എസ്.എഫ്.ഐ പ്രതിഷേധം; പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

    Date:

    കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണല്‍ ഓഫീസില്‍ അതിക്രമിച്ച്‌ കയറി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍.

    വെള്ളിയാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. മുപ്പതോളം പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിന്‍റെ പാലാരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി ചാനലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നു.

    ഓഫീസിനകത്ത് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അസഭ്യ ബാനറുകള്‍ കെട്ടി പ്രതിഷേധിക്കുകയും ചെയ്തു.

    അക്രമത്തില്‍ പ്രതിഷേധിച്ച്‌ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശനിയാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് രാവിലെ 11 മണിക്ക് കേസരി മന്ദിരത്തിന് മുന്നില്‍ മാര്‍ച്ച്‌ ആരംഭിക്കും.

    വാര്‍ത്തയോട് വിയോജിപ്പോ എതിര്‍പ്പോ ഉണ്ടായപ്പോള്‍ മുന്‍കാലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഒരു മാധ്യമ സ്ഥാപനത്തിന്‍റെ ഓഫീസില്‍ അതിക്രമിച്ച്‌ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല, ഗുണ്ടായിസമാണ്. ജനാധിപത്യ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേരളത്തെപ്പോലൊരു സംസ്ഥാനത്തിന് ഇത് സ്വീകാര്യമല്ലെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....