MORE

    ‘ഏലയ്‌ക്കയില്‍’ കോടികളുടെ തട്ടിപ്പ്‌; കിളിമാനൂര്‍ സ്വദേശി അറസ്‌റ്റില്‍

    Date:

    കട്ടപ്പന: ഏലയ്‌ക്കാ മൊത്തക്കച്ചവടക്കാരന്‍ ചമഞ്ഞ്‌ വ്യാപാരികളില്‍ നിന്നും കോടികള്‍ കബളിപ്പിച്ച തട്ടിപ്പുകാരന്‍ അറസ്‌റ്റില്‍.

    കിളിമാനൂര്‍ ജിഞ്ചയനിവാസില്‍ ജിനീഷ്‌ ആണ്‌ കട്ടപ്പന പോലീസിന്റെ പിടിയിലായത്‌. കുമളിയിലെ വന്‍കിട ഏലയ്‌ക്ക വ്യാപാരിയില്‍ നിന്നും 50 ലക്ഷം രൂപയുടെ ഏലയ്‌ക്കായും കട്ടപ്പനയിലെ ഏലയ്‌ക്കാ വ്യാപാരിയില്‍നിന്ന്‌ 70 ലക്ഷം രൂപയുടെ ഏലയ്‌ക്കായും വാങ്ങി കബളിപ്പിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി തിരുവനന്തപുരത്തു നിന്നും പിടിയിലാകുന്നത്‌.
    എക്‌സ്‌പോര്‍ട്ട്‌ ക്വാളിറ്റി ഏലയ്‌ക്ക നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ വെസ്‌റ്റ്‌ ബംഗാള്‍ സ്വദേശിയില്‍നിന്ന്‌ അഞ്ച്‌ ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയില്‍നിന്ന്‌ ഒന്നേ മുക്കാല്‍ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയില്‍നിന്ന്‌ മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയില്‍നിന്ന്‌ 60 ലക്ഷം രൂപയും കബളിപ്പിച്ച കേസുകളിലും ഇയാള്‍ പ്രതിയാണ്‌.
    ഖത്തറില്‍ ജോലി ചെയ്‌തു വരവേ വിദേശ മലയാളിയില്‍ നിന്നും 2015ല്‍ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇന്ത്യയിലുടനീളം വിവിധ സംസ്‌ഥാനങ്ങളില്‍ തട്ടിപ്പ്‌ നടത്തി വരികയായിരുന്നു. മുമ്ബ്‌ ഗള്‍ഫില്‍ ആളുകളെ കബളിപ്പിച്ചതിന്‌ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി കേരളത്തില്‍ വന്നതിനുശേഷം തനിക്ക്‌ ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ്‌ ആണെന്നു വിശ്വസിപ്പിച്ചാണ്‌ ഇടുക്കി ജില്ലയില്‍ വന്‍കിട ഏലയ്‌ക്കാ വ്യാപാരികളെ കബളിപ്പിച്ചത്‌.
    തനിക്ക്‌ എക്‌സ്‌പോര്‍ട്ട്‌ ബിസിനസാണെന്ന്‌ വിശ്വസിപ്പിച്ച്‌ ചെറിയ തുക അഡ്വാന്‍സ്‌ നല്‍കി കോടിക്കണക്കിന്‌ രൂപയുടെ ഏലക്ക വാങ്ങിയശേഷം പണം ഇടപാടിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബാങ്ക്‌ ഗ്യാരണ്ടി നല്‍കി കബളിപ്പിച്ച്‌ ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു പതിവ്‌. ഇതിനു പുറമെ തിരുവനന്തപുരം സ്വദേശികളായ പലരില്‍ നിന്നും രണ്ട്‌ സ്വിഫ്‌റ്റ്‌ കാറുകളും രണ്ട്‌ ഇന്നോവ കാറുകളും മറ്റൊരു വാഹനവും വാടകയ്‌ക്കെടുത്ത്‌ ഉടമകളെ കബളിപ്പിച്ചു. ഈ വാഹനങ്ങള്‍ വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച്‌ പണം തട്ടിയിട്ടുണ്ട്‌. വയനാട്‌ ഉള്ള ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ തനിക്ക്‌ കുരുമുളക്‌ കയറ്റുമതിയാണെന്ന്‌ പറഞ്ഞ്‌ രണ്ടുകോടി രൂപയുടെ കുരുമുളക്‌ വാങ്ങിയശേഷം പണം നല്‍കാതെ ബാങ്കു ഗ്യാരണ്ടി നല്‍കി കബളിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌.
    ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ ഇടുക്കി ജില്ലാ പോലീസ്‌ മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പ്രതി തിരുവനന്തപുരത്ത്‌ ഉണ്ടെന്ന്‌ വിവരം കിട്ടിയതോടെ കേരള മുഖ്യമന്ത്രിയുടെ വിശിഷ്‌ട സേവനത്തിനുള്ള അവാര്‍ഡ്‌ വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ കട്ടപ്പന ഡിവൈ.എസ്‌.പി. വി.എ നിഷാദ്‌ മോനും അന്വേഷണസംഘവും പ്രതിയെ തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു.
    എ.എസ്‌.ഐ. വിജയകുമാര്‍, എസ്‌.സി.പി.ഒമാരായ സിനോജ്‌, ടോണി ജോണ്‍, ഗ്രേസണ്‍ ആന്റണി, സി.പി.ഒമാരായ സുബിന്‍്‌, അനീഷ്‌ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....