MORE

    ‘എന്‍റെ രണ്ട് കണ്ണുകളുമെടുക്കൂ ഡോക്ടര്‍, എന്‍റെ കുഞ്ഞിന് കണ്ണുകള്‍ നല്‍കൂ…’; ഹൃദയം തകര്‍ന്ന് ഗസ്സയിലെ പിതാവിന്‍റെ വിലാപം

    Date:

    സ്സയെ മനുഷ്യത്വരഹിതമായ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ മരുപ്പറമ്ബാക്കി മാറ്റുമ്ബോള്‍ ഏറ്റവും കൊടിയ യാതനയനുഭവിക്കുകയാണ് അവിടുത്തെ കുഞ്ഞുങ്ങള്‍.

    കളിചിരിയും കുസൃതികളും നിറയേണ്ട ഗസ്സയിലെ കുഞ്ഞുമനസ്സുകളില്‍ ഒരിക്കലും മായാത്ത ഭീതിയും ആഘാതവുമാണ് യുദ്ധം സൃഷ്ടിച്ചത്. ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ 13,000ലേറെ പേരില്‍ 5000ലേറെയും കുട്ടികളാണെന്നത് യുദ്ധമുഖത്തെ നടുക്കുന്ന യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.

    കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ഉറ്റവര്‍ കൊല്ലപ്പെട്ട് അനാഥമായ കുഞ്ഞുങ്ങള്‍, കൈകാലുകള്‍ നഷ്ടമായി ശിഷ്ടജീവിതം മുഴുവൻ നരകയാതന അനുഭവിക്കേണ്ട കുഞ്ഞുങ്ങള്‍, യുദ്ധത്തിന്‍റെ ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറാനാകാതെ മാറാരോഗികളായി മാറുന്ന കുഞ്ഞുങ്ങള്‍, അങ്ങനെ ഗസ്സയിലെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ദുരിതം സങ്കല്‍പ്പാതീതമാണ്.

    ഇസ്രായേല്‍ ആക്രമണത്തില്‍ കണ്ണിന് മാരകമായി പരിക്കേറ്റ പിഞ്ചുകുഞ്ഞിന്‍റെ പിതാവിന്‍റെ ഹൃദയം തകര്‍ന്നുള്ള കരച്ചില്‍ ഗസ്സയില്‍ നിന്ന് കേള്‍ക്കാം. ‘ഡോക്ടര്‍, എന്‍റെ രണ്ടു കണ്ണും എടുത്തോളൂ, എന്നിട്ട് എന്‍റെ മകള്‍ക്ക് കണ്ണുകള്‍ നല്‍കൂ’ -ഡോക്ടറോട് ആ പിതാവ് പറയുന്നു. ഇരുകണ്ണുകള്‍ക്കും സാരമായി പരിക്കേറ്റ കുഞ്ഞിനെ വടക്കൻ ഗസ്സയില്‍ നിന്നും തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു കരളലിയിക്കുന്ന ദൃശ്യങ്ങള്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....