എ സി മിലാന്റെ വെറ്ററന്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച് താന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിച്ചു.
തന്നെക്കാള്‍ സ്ട്രോങ് ആയ ഒരു കളിക്കാരനെ കാണുമ്ബോള്‍ താന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കും. ഇതുവരെ തന്നെക്കാള്‍ കരുത്തനായ ഒരു കളിക്കാരനെ ഞാന്‍ ഫുട്ബോളില്‍ കണ്ടിട്ടില്ല എന്നും സ്ലാട്ടാന് പറഞ്ഞു.
ഇപ്പോള്‍ പരിക്കേറ്റ് കളത്തിന് പുറത്താണ് ഇബ്രാ
ഹിമോവിച്. നാല്പതിലേക്ക് കടക്കുക ആണെങ്കിലും എ സി മിലാനില്‍ അദ്ദേഹം അടുത്ത് പുതിയ ഒരു കരാര്‍ ഒപ്പുവെച്ചിരുന്നു. താന്‍ പെട്ടെന്ന് തന്നെ തിരികെ എത്തും എന്നും വിരമിക്കില്ല എന്നും ഇബ്ര മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ കീഴടങ്ങുന്നവനല്ല താന്‍ എന്നും ഇബ്ര പറഞ്ഞു.