MORE

    എതിരാളികള്‍ ജാഗ്രതൈ.. ഐഫോണ്‍ 16 വരുന്നു,

    Date:

    ഐഫോണ്‍ 16 നെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. 2024 ല്‍ പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോണ്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

    ഇനി വരുന്ന സ്റ്റാൻഡേര്‍ഡ് ഐഫോണ്‍ 16 മോഡലില്‍ 120Hz- ന് ആപ്പിളിന് സപ്പോര്‍ട്ട് ചേര്‍ക്കാൻ കഴിഞ്ഞേക്കും. ഇതുവരെ, ഐ ഫോണുകള്‍ 60Hz സ്‌ക്രീനാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. മിക്ക ആൻഡ്രോയിഡുകളും ഇപ്പോള്‍ ഉയര്‍ന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുമായാണ് വരുന്നതും.

    ഐ ഫോണ്‍ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീനാകും ഉണ്ടാകുക. എന്നിരുന്നാലും, സ്റ്റാൻഡേര്‍ഡ് ഐഫോണ്‍ 16, ഐ ഫോണ്‍ 16 പ്ലസ് എന്നിവയ്‌ക്കായി വലുപ്പം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരായേക്കാം. കാരണം ഈ മോഡലുകള്‍ അവയുടെ മുൻഗാമികളുടെ അതേ സ്‌ക്രീൻ അളവുകള്‍ നിലനിര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍. അടിസ്ഥാനപരമായി ഇത് അര്‍ത്ഥമാക്കുന്നത് സ്റ്റാൻഡേര്‍ഡും പ്ലസ്സും യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീനുകളിലായിരിക്കും ലഭ്യമാവുക എന്നാണ്. ഐ ഫോണ്‍ എസ് ഇ സീരീസിന്റെ ഹോം ബട്ടണില്‍ കാണുന്ന ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സിസ്റ്റത്തിന് സമാനമായി ഐ ഫോണ്‍ 15 പ്രോ ലൈനപ്പിനൊപ്പം സോളിഡ് – സ്റ്റേറ്റ് ബട്ടണുകള്‍ അവതരിപ്പിക്കുന്നത് ആപ്പിള്‍ ആദ്യം പരിഗണിച്ചിരുന്നു. ഐ ഫോണ്‍ 15 പ്രോയില്‍ ഈ സവിശേഷത പ്രാവര്‍ത്തികമായില്ലെങ്കിലും, ഐ ഫോണ്‍ 16 പ്രോ മോഡലുകളില്‍ സോളിഡ് – സ്റ്റേറ്റ് ബട്ടണുകള്‍ ഉണ്ടാകുമെന്നും പുറത്തുവന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഐ ഫോണ്‍ 16 പ്രോയും ഐഫോണ്‍ 16 പ്രോ മാക്സും ഐ ഫോണ്‍ 15 പ്രോ മാക്സില്‍ കാണുന്ന

    സജ്ജീകരണത്തെ പ്രതിഫലിപ്പിക്കുന്ന “ടെട്രാ – പ്രിസം” ടെലിഫോട്ടോ ക്യാമറ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാങ്കേതികവിദ്യ 3x മുതല്‍ 5x വരെ ഒപ്റ്റിക്കല്‍ സൂം ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നു, ഇത് കൂടുതല്‍ വിശദമായ ഫോട്ടോഗ്രാഫിക് റിസള്‍ട്ടുകള്‍ നല്കും. കൂടാതെ, ഹൈറ്റോംഗ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസില്‍ നിന്നുള്ള ടെക് അനലിസ്റ്റ് ജെഫ് പു പറയുന്നത് അനുസരിച്ച്‌ ഐ ഫോണ്‍ 16 പ്രോ സീരീസില്‍ 48 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറ ഉള്‍പ്പെടുത്തിയേക്കും. ഇത് കുറഞ്ഞ ലൈറ്റില്‍ മെച്ചപ്പെട്ട പ്രകടനം വാഗ്ദാനം ചെയ്യുന്നു. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കായി കമ്ബനിക്ക് A18 പ്രോ ചിപ്പ് ഉപയോഗിക്കാനും സ്റ്റാൻഡേര്‍ഡ് മോഡലുകള്‍ക്കായി A17 റിസര്‍വ് ചെയ്യാനും സാധ്യതയുണ്ട്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....