MORE

    എട്ട് വര്‍ഷത്തിനിടെ വരാണസി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി -യോഗി ആദിത്യനാഥ്

    Date:

    വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസി കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രതാപം പുനഃസ്ഥാപിച്ചതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

    “മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, ഘാട്ടുകളുടെ സൗന്ദര്യവല്‍ക്കരണം, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം എന്നിവയിലൂടെ നഗരം അതിന്റെ രൂപഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്ബ്, നഗരം ഒരു വര്‍ഷത്തില്‍ ഒരു കോടി വിനോദസഞ്ചാരികളുടെ വരവ് കണ്ടിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ ഒരു കോടി വിനോദസഞ്ചാരികള്‍ നഗരം സന്ദര്‍ശിക്കുന്നു. 2016 വരെ റോഡുകളില്‍ അഴുക്കുവെള്ളം ഒഴുകിയിരുന്നു. തെരുവുകളില്‍ മാലിന്യക്കൂമ്ബാരങ്ങളുണ്ടായിരുന്നു. കാശിയില്‍ ഘട്ടുകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാല്‍ ഇന്ന് മാറ്റം നമ്മുടെ എല്ലാവരുടെയും മുന്നിലാണ്.” -യോഗി പറഞ്ഞു. വരാണസിയിലെ സമ്ബൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാല ഗ്രൗണ്ടില്‍ നടന്ന പ്രബുദ്ധ ജന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കുകയാണെങ്കില്‍, അത് ‘മൂന്ന് എഞ്ചിന്‍ മോഡല്‍’ ശക്തിപ്പെടുത്തുമെന്നും യോഗി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഉത്തര്‍പ്രദേശില്‍ 45 ലക്ഷം വീടുകള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ഇത് 2.5 കോടി ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 43,000 വീടുകള്‍ കാശിയില്‍ മാത്രം നല്‍കിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....