എടവണ്ണ: മലപ്പുറം എടവണ്ണയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കേ ചാത്തല്ലൂര്‍ പാലനാടന്‍ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ഇവരില്‍ നിന്നും രണ്ട് ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ലഹരി മാഫിയ സംഘങ്ങളെ പിടികൂടാന്‍ എടവണ്ണ സ്റ്റേഷന് പരിധിയില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് പരിശോധന നടത്തി വരുകയാണ്. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.