മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ലെന. തന്റെ അഭിനയ മികവു കൊണ്ട് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു ലെന.
ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തുവെങ്കിലും അധികം വൈകാതെ ശക്തമായി തന്നെ തിരികെ സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു ലെന.നായികയായും സഹ നടിയായുമെല്ലാം അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് ലെന. ഇപ്പോഴിതാ തന്റെ കരിയറിലെ ഇടവേളയെക്കുറിച്ചും വിഷാദരോഗത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ലെന. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ലെന മനസ് തുറന്നത്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.