MORE

    എംകെ രാഘവന് പിന്തുണ, പ്രവര്‍ത്തകരുടെ പൊതുവികാരമെന്ന് കെ മുരളീധരന്‍

    Date:

    കോഴിക്കോട്: കോണ്‍ഗ്രസില്‍ സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നു പറഞ്ഞ എംകെ രാഘവനെ അനുകൂലിച്ച്‌ കെ മുരളീധരന്‍.

    രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും അച്ചടക്ക ലംഘനമില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

    ‘എംകെ രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്.’- മുരളീധരന്‍ പ്രതികരിച്ചു. സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു’ – കെ മുരളീധരന്‍ പറഞ്ഞു.

    മുന്‍മന്ത്രി പി ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം വിഎം സുധീരനു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്ബോഴായിരുന്നു എംകെ രാഘവന്റെ വിവാദ പ്രസംഗം. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നാണ് രാഘവന്‍ പറഞ്ഞത്. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. പാര്‍ട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നു ഭയക്കുന്നു. ലീഗില്‍ വരെ തിരഞ്ഞെടുപ്പു നടന്നു. അര്‍ഹതയുള്ള എത്രയോ ആളുകള്‍ പുറത്തുനില്‍ക്കുകയാണ്. എന്തു പുനഃസംഘടനയാണെങ്കിലും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തിരികെ കൊണ്ടുവരണം. പാഠം പഠിക്കേണ്ടത് നേതാക്കളാണ്. ജനങ്ങളും നാടും അംഗീകരിച്ചവരെ തിരിച്ചുകൊണ്ടുവരികയാണ് വേണ്ടതെന്നും രാഘവന്‍ പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....