MORE

    ഉദ്ദവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍: സേന നേതാവ് ഏകനാഥ് ഷിന്‍ഡെയും 11 എംഎല്‍എമാരും ‘ഒളിവില്‍’

    Date:

    മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും പതിനൊന്ന് പാര്‍ട്ടി എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലേക്ക് മാറിയതായി റിപോര്‍ട്ട്.

    ഷിന്‍ഡെയെയും സഹഎംഎല്‍എമാരെയും ഇതുവരെയും ‘കണ്ടെത്താനായില്ലെ’ന്ന് ശിവസേനാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പുതിയ നീക്കം മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേക്കാം.

    ഷിന്‍ഡെ ഇന്ന് വൈകീട്ട് വാര്‍ത്താമാധ്യമങ്ങളെ കാണുമെന്ന് മാധ്യമ റിപോര്‍ട്ടുണ്ട്.
    ഷിന്‍ഡെയുടെ നീക്കം മഹാരാഷ്ട്ര ശിവസേനയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും മാത്രമല്ല, അത് കോണ്‍ഗ്രസ്, സേന, എന്‍സിപി സര്‍ക്കാരിന്റെ സ്ഥിരതയെയും ബാധിച്ചേക്കും.

    താനെയില്‍നിന്നുളള പ്രമുഖ നേതാവാണ് ഷിന്‍ഡെ. ഈ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

    2014 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ നഗരവികസന പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.

    തന്നെ തഴയുന്നതായി ഷിന്‍ഡെക്ക് ഏറെനാളായി പരാതിയുണ്ട്. അദ്ദേഹത്തിന്റെ മകന്‍ ഡോ. ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍നിന്നുളള എംപിയാണ്.

    സര്‍ക്കാര്‍ ഒരു കാരണവശാലും നിലംപതിക്കില്ലെന്ന് എന്‍സിപി നേതാവ് മഹേഷ് താപ്സെ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....