ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് യുവാവിന് ക്രൂര ആക്രമണം. ഉത്തരകാശി ജില്ലയിലെ മോറി പ്രദേശത്തുള്ള സക്ര ഗ്രാമത്തില്‍ ഈ മാസം ഒന്‍പതിനാണ് സംഭവം നടന്നത്.
ബൈനോള്‍ ഗ്രാമവാസിയായ ആയുഷ്(22)നാണ് മര്‍ദനമേറ്റത്. ആക്രമികള്‍ യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ആയുഷ് ആശുപത്രിയില്‍ ചികിത്സതേടി. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ് തന്നെ മര്‍ദിച്ചതെന്നും ആക്രമികള്‍ ഒരു രാത്രി മുഴുവന്‍ തന്നെ മര്‍ദിച്ചുവെന്നും ആയുഷ് പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.