MORE

    ഉത്തരകൊറിയയുടെ മിസൈലുകള്‍ ആഗോള സുരക്ഷയ്‌ക്കും സമാധാനത്തിനും ഭീഷണി; അപലപിച്ച്‌ ഇന്ത്യ – India Condemns North Korea Missile Launches

    Date:

    ന്യൂയോര്‍ക്ക്: ഉത്തരകൊറിയ അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തെ അപലപിച്ച്‌ ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.

    മിസൈലുകള്‍ സമാധാനത്തിനും സുരക്ഷയ്‌ക്കും കോട്ടം വരുത്തുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി അംബാസഡര്‍ രുചിര കംബോജ് പറഞ്ഞു. ഇത്തരം വിക്ഷേപണങ്ങള്‍ സുരക്ഷാ കൗണ്‍സിലുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

    ആണവ, മിസൈല്‍ സാങ്കേതികവിദ്യകളുടെ വ്യാപനം ആശങ്കാജനകമാണെന്നും അവ രാജ്യത്തിന്റെ സമാധാനത്തിലും സുരക്ഷയിലും പ്രതികൂല സ്വാധീനം ചെലുത്തുന്നതായും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഭീഷണി സൃഷ്ടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    സുരക്ഷയ്‌ക്ക് ഭീഷണിയാകും വിധത്തില്‍ നിരവധി മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ഹ്വാസോങ്-17- നെ വലുപ്പം കൊണ്ട് മിസൈലെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒന്നിലധികം പോര്‍മുനകളെ വഹിക്കാന്‍ കഴിയും. ഏകദേശം 15,000 കിലോമീറ്റര്‍ ദൂര പരിധിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തന്ത്രപരമായ മിസൈലായിരുന്നു ഇത്.

    കഴിഞ്ഞ ദിവസമാണ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള യുഎസ് നീക്കത്തിന് കടുത്ത പ്രത്യാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകം ഉത്തര കൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയത്. ജപ്പാനും കൊറിയന്‍ ഉപദ്വീപിനുമിടയിലുള്ള സമുദ്രത്തിലാണ് മിസൈല്‍ പതിച്ചത്. ശത്രുക്കള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടര്‍ന്നാല്‍ ആണവായുധങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെന്നും ശക്തമായി പ്രതിരോധിക്കുമെന്നാണ് കിം ജോങ് ഉന്‍ പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....