മനാമ: കഴിഞ്ഞദിവസം നിര്യാതനായ കോഴിക്കോട് ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹീമിന്റെ (48) വിയോഗത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
രോഗബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ് ഭാരവാഹികളാണ് നേതൃത്വം നല്‍കിയത്. ബഹ്റൈന്‍ കെ.എം.സി.സി അല്‍ അമാന മെംബറായിരുന്നു.
മനാമ കാനൂ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് സമസ്ത കോഓഡിനേറ്റര്‍ അബ്ദുറസാഖ് നദ്വി കണ്ണൂര്‍ നേതൃത്വം നല്കി. കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി
യും ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയും പൂനത്ത് കൂട്ടം ബഹ്റൈന്‍ കമ്മിറ്റിയും ഇബ്രാഹീമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.