MORE

    ഇപ്പോള്‍ നല്ല വെയിലാണ്, പക്ഷേ 15 മിനിറ്റിനകം മഴ പെയ്യുമോ എന്ന് എനിക്ക് പ്രവചിക്കാനാവില്ല’: അഭ്യൂഹങ്ങള്‍ക്ക് എരിവ് കൂട്ടി സുപ്രിയ സുലെ ഗോളടിച്ചെങ്കിലും അജിത് പവാര്‍ തല്‍ക്കാലം എന്‍സിപി വിടില്ല; അഭ്യൂഹങ്ങളില്‍ ഒരുസത്യവുമില്ലെന്ന് എന്‍സിപി നേതാവ്; പാര്‍ട്ടി പിളരില്ലെന്ന് പ്രഖ്യാപിച്ച്‌ അനന്തരവനെ മെരുക്കി ശരദ് പവാറും

    Date:

    മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയില്‍ കണ്ണുനട്ട് അജിത് പവാര്‍ കരുനീക്കങ്ങള്‍ നടത്തുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ, എല്ലാം നിഷേധിച്ച്‌ എന്‍സിപി നേതാവ് രംഗത്തെത്തി. ‘ ഞാന്‍ എന്‍സിപിയില്‍ തന്നെയാണ്. ഈ പാര്‍ട്ടിയില്‍ തുടരുകയും ചെയ്യും. എന്നെ കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ഒരുസത്യവുമില്ല. പാര്‍ട്ടി പറയും പോലെ ഞാന്‍ പ്രവര്‍ത്തിക്കും’ അജിത് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    ഒരു എന്‍സിപി എംഎല്‍എയുടെയും ഒപ്പുശേഖരണം താന്‍ നടത്തിയിട്ടില്ലെന്നും, തന്നെ കുറിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമമുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു. ശരദ് പവാര്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ അജിത് പവാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    അജിത് പവാര്‍ എന്‍സിപി വിടുമെന്നും ബിജെപിയില്‍ ചേരുമെന്നും ഉള്ള വാര്‍ത്തകള്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നിഷേധിച്ചിരുന്നു. അജിത് പവാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. അഭ്യൂഹങ്ങള്‍ എല്ലാം മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ മാത്രമാണ്, ശരദ് പവാര്‍ പറഞ്ഞു. ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും പാര്‍ട്ടി പിളരില്ലെന്നും പവാര്‍ വ്യക്തമാക്കി.

    പൂണെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹം പരന്നത്. ബിജെപി. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയും മുന്‍ അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രകാന്ത്പാട്ടീലും തിരക്കിട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലേക്ക് പോയതും അഭ്യൂഹങ്ങള്‍ക്ക് ചൂടുകൂട്ടി. ജപ്പാന്‍ സന്ദര്‍ശനം ചുരുക്കി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ മുംബൈയില്‍ തിരിച്ചെത്തിയതും ചര്‍ച്ചയായി. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ നടത്തിയ പ്രസ്താവന ഏറെ ചര്‍ച്ചയായി. 15 ദിവസത്തിനുള്ളില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്ബന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രിയ പറഞ്ഞു. ഇപ്പോള്‍ നല്ല വെയിലാണ്, പക്ഷേ 15 മിനിറ്റിനകം മഴ പെയ്യുമോ എന്ന് എനിക്ക് പ്രവചിക്കാനാവില്ല എന്നും സുപ്രിയ പറഞ്ഞിരുന്നു.

    ബിജെപിക്കൊപ്പം പോകാന്‍ അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നും വാര്‍ത്തകള്‍ വന്നു. 15 എംഎ‍ല്‍എ. മാരോടൊപ്പം അജിത്പവാര്‍ ബിജെപി. പക്ഷത്തേക്ക് മാറിയേക്കുമെന്നും വാര്‍ത്ത പ്രചരിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയോടൊപ്പം ശിവസേനയില്‍ വിമത പ്രവര്‍ത്തനം നടത്തിയ 16 എംഎ‍ല്‍എ. മാരെ സുപ്രീംകോടതി അയോഗ്യരാക്കിയാല്‍ ബദല്‍ എന്നനിലയില്‍ അജിത്പവാറിനേയും കൂടെയുള്ള എംഎ‍ല്‍എ. മാരേയും ബിജെപി. ഒരുക്കി നിര്‍ത്തിയിരിക്കുന്നുവെന്നാണ് അഭ്യൂഹം.

    അജിത് പവാറിനെ വിശ്വസിക്കാമോ?

    2019 ല്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏകദേശം ഒരുമാസം മുമ്ബ് അജിത് പവാര്‍ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി സ്പീക്കര്‍ക്ക് മെയിലില്‍ അയച്ച ശേഷം ഇതുപോലെ മുങ്ങിയിരുന്നു. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് കുംഭകോണ കേസില്‍, തന്റെയും അമ്മാവന്‍ ശരദ് പവാറിന്റെയും ഒക്കെ പേരുകള്‍ ഇഡി അന്വേഷണത്തിന്റെ പരിധിയില്‍ വന്നതോടെയായിരുന്നു രാജി വച്ച്‌ മുങ്ങല്‍.

    പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം തൂക്ക് സഭ വന്നതോടെ, മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിന് ശരദ് പവാര്‍ ശ്രമിക്കുന്നതിനിടെ രണ്ടാമതും അജിത് പവാറിനെ കാണാതായി. രാജ്ഭവനില്‍ ദേവേന്ദ് ഫട് നാവിസിന് ഒപ്പമാണ് പിന്നെ പൊങ്ങിയത്. ഫട്നാവിസ് സര്‍ക്കാര്‍ ഉണ്ടാക്കിയെങ്കിലും, 72 മണിക്കൂര്‍ ആയുസേ ഉണ്ടായിരുന്നുള്ളു എന്നത് മറ്റൊരു കാര്യം.

    ഏപ്രില്‍ 7ന് പൂണെയിലെ പൊതുപരിപാടി വേണ്ടെന്ന് വച്ച്‌ വീണ്ടും മുങ്ങിയതോടെ എം വി എ സഖ്യം വിട്ട് ബിജെപിക്ക് കൈകൊടുക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങി. താന്‍ വീട്ടില്‍ വിശ്രമത്തിലാണെന്നൊക്കെ അജിത് പവാര്‍ പറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സ്വഭാവം അറിയാവുന്ന ആരും അതുമുഖവിലയ്ക്ക് എടുത്തിട്ടില്ല.

    അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ടു പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടായേക്കുമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞതിന് പിന്നാലെയാണ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പകരമായി അജിത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍ വന്നത്. ശിവസേനയുടെ സഞ്ജയ് റാവുത്തും ഇത്തരത്തില്‍ വലിയ സംഭവ വികാസങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് സാമ്നയില്‍ എഴുതുന്ന കോളത്തില്‍ വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെയും എന്‍.സി.പി നേതാവ് ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും കോളത്തില്‍ പറയുന്നുണ്ട്.

    ആരും സ്വമനസാലെ പാര്‍ട്ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, കുടുംബത്തെ ലക്ഷ്യം വെക്കുമ്ബോള്‍, ആരെങ്കിലും അത്തരമൊരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. ബിജെപിയുമായി കൈകോര്‍ക്കുകയെന്നത് പാര്‍ട്ടി തീരുമാനമല്ല. എന്‍.സി.പി ബിജെപിയെ പിന്തുണക്കുന്നില്ല എന്ന് പവാര്‍ ഉദ്ധവ് താക്കറെയോടും സഞ്ജയ് റാവുത്തിനോടും പറഞ്ഞതായി റാവുത്ത് വ്യക്തമാക്കി.

    കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മുംബൈ സന്ദര്‍ശനത്തിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങളും ശക്തമായത്. എന്‍സിപിയുടെ മുഴുവന്‍ എംഎല്‍എമാരെയും ഒപ്പം നിര്‍ത്താന്‍ ആയില്ലെങ്കിലും 15 ഓളം എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം ബിജെപി പാളയത്തിലേക്ക് പോകുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് സംസ്ഥാന സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലെ കുറ്റപത്രത്തില്‍ നിന്ന് അജിത്പവാറിനെയും ഭാര്യയെയും ഇ.ഡി. ഒഴിവാക്കിയത്.

    2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയുമായി ചേര്‍ന്ന് ബിജെപി. 41 സീറ്റുകള്‍ മഹാരാഷ്ട്രയില്‍ നേടിയിരുന്നു. പിന്നീട് തെററപ്പിരിഞ്ഞ ശിവസേനയെ പിളര്‍ത്തി. ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തെ മാത്രം ആശ്രയിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ വിജയം നേടാനാവില്ലെന്ന കണക്കുകൂട്ടലിലാണ് അജിത്പവാറിനെ കൂടെ കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....