ഇന്ന് ലോകകപ്പില്‍ മെക്സിക്കോയ്ക്ക് എതിരെ ഇറങ്ങുമ്ബോള്‍ ലയണല്‍ മെസ്സി മറഡോണയുടെ ഒരു റെക്കോര്‍ഡിന് ഒപ്പം എത്തും.
ലോകകപ്പില്‍ അര്‍ജന്റീനക്ക് ആയി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ എന്ന മറഡോണയുടെ റെക്കോര്‍ഡിനൊപ്പം ആകും മെസ്സി എത്തുക. മെസ്സിയുടെ 21ആം ലോകകപ്പ് മത്സരമാകും ഇന്നത്തേത്. മറഡോണ നാലു ലോകകപ്പുകള്‍ കൊണ്ട് ഈ റെക്കോര്‍ഡില്‍ എത്തിയിരുന്നു. മെസ്സിക്ക് അഞ്ചു ലോകകപ്പ് വേണ്ടി വന്നു റെക്കോര്‍ഡില്‍ എത്താന്‍.