ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മാണം ടാറ്റാ ഗ്രൂപ്പിന് നല്കി കേന്ദ്രം. ആഭ്യന്തര, ആഗോള കമ്ബോളത്തിനുള്ള ഐ ഫോണുകള്‍ ടാറ്റ നിര്‍മിക്കും.
ഇതോടെ രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്ന ആദ്യ കമ്ബനിയായി ടാറ്റ മാറും. ഇന്ന് ചേര്‍ന്ന വിസ്ട്രോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കമ്ബനിയുടെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റാ ഗ്രൂപ്പിന് നല്കാന് അന്തിമ തീരുമാനമായത്. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കുമെന്ന് കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ആപ്പിളിന് വേണ്ടിയാണ് ടാറ്റ ഗ്രൂപ്പ് ഐഫോണുകള്‍ നിര്‍മിക്കുക. ആപ്പിളിന്റെ കരാര്‍ നിര്‍മാണ കമ്ബനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിര്‍മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. 2024 വരെ 180 കോടി ഐഫോണുകള്‍ നിര്‍മിക്കാനുള്ള കരാര്‍ വിസ്ട്രോണ്‍ ഏറ്റെടുത്തിട്ടുണ്ട്.