ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച എട്ട് ചീറ്റകളും ഇണങ്ങി തുടങ്ങി എന്ന് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നമീബിയയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവിടത്തെ പരിസ്ഥിതിയുമായി ചീറ്റകള്‍ പൊരുത്തപ്പെട്ടിട്ടുണ്ട്.
ഇവിടെ എത്തിച്ച ശേഷം ശനിയാഴ്ച വൈകുന്നേരം ചീറ്റകള്‍ക്ക് ആദ്യമായി തീറ്റ നല്‍കിയിരുന്നു. രണ്ട് കിലോ വീതം പോത്തിറച്ചിയാണ് ഓരോ ചീറ്റകള്‍ക്കും നല്‍കിയത്. ഇതില്‍ ഒരു ചീറ്റ ഒഴികെ ബാക്കിയെല്ലാം നല്കിയ തീറ്റ മുഴുവന്‍ കഴിച്ചതായി ദേശീയോദ്യാനത്തിലെ പരിപാലനസംഘം അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ഇവര്‍ പറയുന്നത്.