MORE

    ഇന്ത്യന്‍ മുത്തശ്ശി പാകിസ്താനിലെ ജന്‍മഗൃഹത്തിലെത്തി, 75 വര്‍ഷത്തിനു ശേഷം

    Date:

    ഇസ്‍ലാമാബാദ്: ജനിച്ചുവളര്‍ന്ന വീടിന്റെ സ്നേഹത്തണലില്‍ അലിയാന്‍ 92 വയസുള്ള റീന ഛിബാര്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്തി.

    75 വര്‍ഷത്തിനു ശേഷമാണ് അവര്‍ തന്റെ പൈതൃകഗേഹത്തിലെത്തിയത്. മൂന്നുമാസത്തെ വിസയാണ് ഇന്ത്യന്‍ മുത്തശ്ശിക്ക് പാക് ഹൈകമ്മീഷണര്‍ അനുവദിച്ചതെന്ന് പാക് പത്രമായ എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. റാവല്‍പിണ്ഡിയിലെ പ്രേം നിവാസിലാണ് അവരുടെ പൈതൃക ഗൃഹം സ്ഥിതി ചെയ്യുന്നത്.

    വാഗാ-അത്താരി അതിര്‍ത്തി വഴിയാണ് മുത്തശ്ശി പാകിസ്താനിലെത്തിയത്. വിഭജനാനന്തരം വേര്‍പെട്ടുപോയ തങ്ങളെ പോലുള്ളവര്‍ക്കായി ഇന്ത്യ-പാക് സര്‍ക്കാരുകള്‍ വിസ നടപടികള്‍ എളുപ്പത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും റീന ഛിബാര്‍ ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ യാതൊരു വിധത്തിലുള്ള ​വേര്‍തിരിവും കാണിക്കാത്ത കുടുംബമായിരുന്നു തന്റേതെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹോദരങ്ങള്‍ക്ക് വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരെല്ലാം വീട്ടിലെത്തിയിരുന്നതായും അവര്‍ സൂചിപ്പിച്ചു.

    1947ലാണ് റീനയും കുടുംബവും ഇന്ത്യയിലെത്തിയത്. അപ്പോള്‍ 15 വയസായിരുന്നു അവര്‍ക്ക്. താന്‍ ജനിച്ചു വളര്‍ന്ന വീടും അയല്‍പക്കവും നഗരവുമൊന്നും മനസില്‍ നിന്ന് മായ്ക്കാനാവില്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. 1965ല്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ റീന വിസക്കായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അനുവദിച്ചില്ലെന്ന് എക്സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ-പാക് സംഘര്‍ഷം കൊടുമ്ബിരിക്കൊണ്ട കാലമായിരുന്നു അത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....