ഇന്തോനേഷ്യയില്‍ നിന്ന് വേദനിപ്പിക്കുന്ന വാര്‍ത്ത ആണ് വരുന്നത്. ഇന്നലെ നടന്ന ലീഗ് മത്സരത്തിനു ശേഷം ഉണ്ടായ പോലീസ് നടപടിയും അതിനു ശേഷം ഉണ്ടായ തിക്കുംതിരക്കും കാരണം പൊലിഞ്ഞത് 100ല്‍ അധികം ജീവനുകള്‍ ആണ്.
പെര്‍സെബയ സുരബായയ്ക്കെതിരായ അരേമ എഫ്സിയുടെ ലീഗ് പോരാട്ടത്തിനു ശേഷമായിരുന്നു ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്
129 ഫുട്ബോള്‍ ആരാധകര്‍ മരിച്ചതായി ഇന്തോനേഷ്യയില്‍ നിന്ന് ഉള്ള റിപ്പോര്‍ട്ട്. മത്സരത്തിനൊടുവില്‍ ആരാധകര്‍ പിച്ച് കയ്യേറുകയും തുടര്‍ന്ന് പോലീസ് നടഒഅടി സ്വീകരിച്ചതും ആണ് ഇത്ര വലിയ വിപത്തിലേക്ക് കാര്യങ്ങള്‍ നയിച്ചത്. മലംഗിലെ കഞ്ജുരുഹാന് സ്റ്റേഡിയത്തില്‍ ആയിരുന്നു മത്സരം.
180 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ഈസ്റ്റ് ജാവ പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും മരണപ്പെട്ടു. അവസാനം വരുന്ന റിപ്പോര്‍ട്ടുകളില്‍ മരണ സംഖ്യ 180ല്‍ അധികം ആണെന്നും പറയപ്പെടുന്നു.