MORE

     ഇനി കോടതിയില്‍ പോകേണ്ട, വീട്ടിലിരുന്നും നിയമപരമായ നീതി നേടിയെടുക്കാം; ഡിജിറ്റല്‍ ലോക് അദാലതിന് രാജ്യത്ത് തുടക്കമായി; ആദ്യ ദിനം തന്നെ രജിസ്റ്റര്‍ ചെയ്തത് 69 ലക്ഷത്തിലധികം കേസുകള്‍

    Date:

    മുംബൈ: കോടതിയില്‍ പോകാതെ വീട്ടിലിരുന്ന് പോലും പൗരന് നിയമപരമായ നീതി ലഭിക്കുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോക് അദാലതിന് (Digital Lok Adalat) തുടക്കമായി.രാജസ്താന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും (RSLSA) മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും (MSLSA) ശനിയാഴ്ച മുതല്‍ ഈ സേവനം ആരംഭിച്ചു. ആദ്യ ദിവസം തന്നെ 69 ലക്ഷത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

    രാജ്യത്തുടനീളമുള്ള വിവിധ കോടതികളില്‍ കേസുകളും കെട്ടിക്കിടക്കുന്ന കേസുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ നാഴികക്കല്ലായി ഡിജിറ്റല്‍ ലോക് അദാലത് മാറും. കേസ് ഫയല്‍ ചെയ്യുന്നത് മുതലുള്ള നിയമനടപടികള്‍ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള സംവിധാനമാണ് ഡിജിറ്റല്‍ ലോക് അദാലത്.

    രാജസ്താനിലെ ഡിജിറ്റല്‍ ലോക് അദാലത് മൊത്തം 568 ബെഞ്ചുകള്‍ രൂപീകരിച്ചു, അതില്‍ ആകെ 5,62,295 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 2,28,863 കേസുകള്‍ മുമ്ബത്തെയും 3,33,432 കേസുകള്‍ സംസ്ഥാനത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നവയുമാണ്. മഹാരാഷ്ട്രയിലെ ഡിജിറ്റല്‍ ലോക് അദാലതില്‍ 63,99,983 ട്രാഫിക് ചലാന്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോകത്തിലെ ആദ്യത്തെ നീതിന്യായ സാങ്കേതിക കംപനിയെന്ന് അവകാശപ്പെടുന്ന ജൂപിറ്റിസ് ആണ് ഡിജിറ്റല്‍ ലോക് അദാലത് ഒരുക്കിയത്.

    എഐ (Artificial intelligence), ബ്ലോക്ചെയിന്‍ (BlockChain) എന്നിവയാല്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലോക് അദാലത് ജൂലൈയില്‍ ജയ്പൂരില്‍ നടന്ന ’18-ാമത് ഓള്‍ ഇന്‍ഡ്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി’ യോഗത്തില്‍ നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ആണ് ഉദ്ഘാടനം ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....