MORE

    ഇങ്ങനെയൊരൂ ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? പിണറായി വിജയനെ കടന്നാക്രമിച്ച്‌ കെ സുധാകരന്‍; എം വി ഗോവിന്ദന്‍ തുറന്ന പുസ്തകം; അതുകൊണ്ടാണ് സ്വപ്‌നക്കെതിരെ മാനഷ്ടക്കേസ് കൊടുത്തത്; മുഖ്യമന്ത്രിയെ തള്ളി സംസ്ഥാനസെക്രട്ടറിയെ കെപിസിസി അധ്യക്ഷന്‍ പിന്തുണയ്ക്കുമ്ബോള്‍

    Date:

    തിരുവനന്തപുരം: സര്‍ക്കാര്‍ പ്രതിപക്ഷ പോര് കടുക്കുമ്ബോള്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ചും പാര്‍ട്ടി സെക്രട്ടറിയെ പിന്തുണച്ചും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.കൊച്ചിയില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഡിസിസി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.പിന്നാലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സുധാകരന്‍ പുകഴ്‌ത്തുകയും ചെയ്തു.

    ഇങ്ങനെയൊരൂ ചെറ്റ മുഖ്യമന്ത്രി ലോകത്ത് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ?.നാണവും മാനവും ഉളുപ്പുമുണ്ടോ അദ്ദേഹത്തിന്.എത്ര അഴിമതി വന്നു.വായതുറന്നോ?പ്രതികരിച്ചോയെന്നും സുധാകരന്‍ ചോദിച്ചു.പിണറായി വിജയനെ ചങ്ങലക്കിടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിപിഎം പിരിച്ചുവിടണം. തുക്കട പൊലീസിനെ കാണിച്ച്‌ കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട. നീതി കാണിച്ചില്ലെങ്കില്‍ പൊലീസാണെന്ന് നോക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

    എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഴിമതിക്കാരനാണെന്ന അഭിപ്രായം കോണ്‍ഗ്രസിനോ, യുഡിഎഫിനോ ഇല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.അദ്ദേഹം ഒരു തുറന്ന പുസ്തകമാണ്.അതുകൊണ്ടാണ് സ്വപ്നയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്നും കെപിസിസി അധ്യക്ഷന്‍ വിശദീകരിച്ചു.

    ‘സ്വപ്നയക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. അദ്ദേഹം അത് പ്രാവര്‍ത്തികമാക്കി. എന്തേ മുഖ്യമന്ത്രി കൊടുക്കാതിരുന്നത്. മുഖ്യമന്ത്രി അത് സ്വയമേറ്റെടുക്കകയാണ്. സ്വപ്ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഞാന്‍ അര്‍ഹനാണെന്ന് അദ്ദേഹം സ്വയം സമ്മതിക്കുകയാണ്’-സുധാകരന്‍ പറഞ്ഞു.

    ഗോവിന്ദന് മാഷിന് മടിയില്‍ കനമില്ല. പിണറായി വിജയന്‍ അതല്ല. ഗോവിന്ദന്‍ മാഷിനെതിരെ ഉന്നയിച്ചതിനേക്കാള്‍ ഭീകരമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് എന്തുകൊണ്ടെന്ന് സിപിഎം വിലയിരുത്തണം. ഗോവിന്ദന്മാഷുടെ മനസാക്ഷി പറയുന്നുണ്ട് മുഖ്യമന്ത്രി കുറ്റവാളിയാണെന്ന്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎമ്മിന്റെ തലപ്പത്തിരിക്കുന്ന താങ്കള്‍ ആ കടമ നിറവേറ്റണമെന്നും സുധാകരന്‍ പറഞ്ഞു.

    Previous articleസ്വന്തം പാര്‍ട്ടിയില്‍ അംഗീകാരം ലഭിക്കാത്തത്തിന്റെ ഈഗോ മറ്റുള്ളവരുടെ തലയില്‍ അല്ല കെട്ടിവെക്കേണ്ടത്; സതീശന്റെ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ട; പ്രതിപക്ഷ നേതാവിന് ആര്‍എസ്‌എസുമായി അന്തര്‍ധാരയെന്ന് വ്യക്തം; മാനേജ്‌മെന്റ് ക്വാട്ടയിലെ മന്ത്രിയെന്ന വിമര്‍ശനത്തിന് വി ഡി സതീശന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
    Next articleവയനാടന്‍ തണുപ്പില്‍ നിന്ന് കന്യാകുമാരിയിലെ ചൂടിലേക്ക് രാഹുല്‍ ഗാന്ധി മാറുമോ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കന്യാകുമാരിയില്‍ മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമം; രാഹുല്‍ മാറിയാല്‍ പകരം കെ സി വേണുഗോപാല്‍ വരുമോ? അമേഠിയില്‍ സ്മൃതി ഇറാനിയോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരം ആയതിനാല്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ മുറുകുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....