MORE

    ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ തേടി, നയന്‍താരയുടെ മൊഴി എടുത്തേക്കും; വാടക​ഗര്‍ഭധാരണത്തില്‍ അന്വേഷണം തുടങ്ങി

    Date:

    ചെന്നൈ: നടി നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും വാടക​ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ജനിച്ചതു സംബന്ധിച്ച്‌ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

    ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്. വാടക​ഗര്‍ഭധാരണം നടത്താന്‍ താരദമ്ബതികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചോ എന്നതിലാണ് അന്വേഷണം നടത്തുക.

    വാടകഗര്‍ഭധാരണത്തിനായി സമീപിച്ച ആശുപത്രിയില്‍നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയിലെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ആവശ്യമെങ്കില്‍ നയന്‍താരയുടേയും വിഘ്‌നേശ് ശിവന്റേയും മൊഴി എടുത്തേക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തമിഴ്നാട് ആരോ​ഗ്യവിഭാ​ഗം അറിയിച്ചിരിക്കുന്നത്.

    ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയും പ്രസവവും നടന്നതെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. നയന്‍താരയുടെ ഒരു ബന്ധുവാണ് ഇവര്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്.

    ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം ഈ വര്‍ഷം ജനുവരി 25 മുതല്‍ നിയമപരമായി അനുവദനീയമല്ല. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭര്‍ത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ എന്നുമുണ്ട്. ഇത്തരം വ്യവസ്ഥകള്‍ നിലനില്‍ക്കേ നയന്‍താരയ്ക്കും വി​ഘ്നേഷിനും വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്ന് പരിശോധിക്കും.

    ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ നയന്‍താരയോ, അല്ലെങ്കില്‍ നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച്‌ ദമ്ബതികള്‍ എന്ന നിലയിലോ ഡിസംബര്‍ 2021ന് മുമ്ബ് വാടക ഗര്‍ഭധാരണത്തിനായി ഒരു മെഡിക്കല്‍ ക്ലിനിക്കുമായിബന്ധപ്പെട്ടിരിക്കാം. അന്ന് വാണിജ്യപരമായ വാടക ഗര്‍ഭധാരണം അനുവദനീയമായിരുന്നു. എന്നാല്‍ നിലവില്‍ ഒരു സഹായം അല്ലെങ്കില്‍ പരോപകാരം എന്ന നിലയില്‍ മാത്രമേ ഇത് അനുവദിക്കുകയൊള്ളു. ഇതുപ്രകാരം മെഡിക്കല്‍ ചിലവുകള്‍ക്ക് പുറമേ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീക്ക് മറ്റു സാമ്ബത്തിക സഹായമൊന്നും ലഭിക്കുകയില്ല. പുതിയ നിയമം അനുസരിച്ച്‌ വാടക ഗര്‍ഭധാരണം നടത്തുന്ന സ്ത്രീ ദമ്ബതികളുമായി ജനിതകബന്ധമുള്ള ആളായിരിക്കുകയും വേണം.

    ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷവാര്‍ത്ത വിഘ്നേഷാണ് ഞായറാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുന്നു. പ്രാര്‍ഥനയും പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു’- വിഘ്‌നേഷ് കുറിച്ചു. ജൂണിലാണു നയന്‍താരയും വിഘ്നേഷും വിവാഹിതരായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....