പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. ഇപ്പോഴിതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ് ആപ്പ്.
ചില സമയങ്ങളില്‍ ധൃതിയില്‍ ഡീലിറ്റ് ഫോര്‍ എവരിവണില്‍ ക്ലിക്ക് ചെയ്യുന്നതിന് പകര് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്ത അവസ്ഥയും ചിലര്‍ അഭിമുഖീകരിച്ച് കാണാം. അങ്ങനെ വരുമ്ബോള്‍ സന്ദേശം ഡീലിറ്റ് ചെയ്യാന്‍ കഴിയാതെ വരും. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്സ് ആപ്പ്. ആക്സിഡന്‍ഷ്യല്‍ മെസേജ് ഡീലിറ്റ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചാണ് വാട്സ് ആപ്പ് ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്. വ്യക്തികളിലേക്കോ ഗ്രൂപ്പുകളിലേക്കോ മാറി അയക്കുന്ന സന്ദേശം ഡീലിറ്റ് ചെയ്യുന്നതിന് ഡീലിറ്റ് ഫോര്‍ മീ തെരഞ്ഞെടുത്തവര്‍ക്ക്, അഞ്ചു സെക്കന്‍ഡിനുള്ളില്‍ ഇത് തിരുത്താനുള്ള അവസരമാണ് ഒരുക്കിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജ് ഡീലിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്.ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു.