MORE

    ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

    Date:

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി.

    ബൂത്ത് ചുമതലയുള്ളവര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ വീട് കയറല്‍ അടക്കം സജീവമായി നടത്തണമെന്നാണ് നിര്‍ദ്ദേശം.

    തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം. മത സാമുദായിക സംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും പരിപാടികളില്‍ പങ്കെടുക്കാന്‍ ദേശീയ അധ്യക്ഷന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കള്‍ എല്ലാ മാസവും നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് സീറ്റുകളെ ലക്ഷ്യമിട്ടാണ് ആക്ഷന്‍ പ്ലാന്‍.

    കേരളം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അധ്യക്ഷന്‍ തന്നെ കര്‍മ്മപദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ആറ് മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് നദ്ദയുടെ നിര്‍ദ്ദേശം. ദേശീയ തലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ബി.ജെ.പി വിജയസാധ്യത വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജെപി നദ്ദ ഇന്നലെ രംഗത്തെത്തിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....