കൊച്ചി: കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. യുപി സ്വദേശി ഷദാബ് ആണ് പിടിയിലായത്.യുപിയില്‍ നിന്നുമാണ് കേരള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
മൂന്നാഴ്ച മുന്‍പായിരുന്നു പീഡനം നടന്നത്. തുടര്‍ന്ന് ഷദാബ് യുപിയിലേക്ക് കടന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുപിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.