ന്യൂ ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ അടക്കം ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഇതിനെതിരെ മറുപടിയുമായി ആര്‍എസ്എസ് രംഗത്തെത്തി.
പോപ്പുലര്‍ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അത്തരമൊരു ആവശ്യം ഉന്നയിക്കുന്നതിലൂടെ, രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരുടെ അതേ ശബ്ദമാണ് കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആര് എസ് എസിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസിന് പാപങ്ങള്‍ കഴുകിക്കളയാമെന്ന് കരുതണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര് എസ് എസിനെ നിരോധിക്കാന്‍ ശ്രമിക്കുമ്ബോഴെല്ലാം കോണ്‍ഗ്രസ് പരാജയം അറിഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് ജനാധിപത്യത്തിന്റെ സംരക്ഷകര്‍ ആണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.