MORE

    അവധിക്കാലമൊഴിഞ്ഞ് ഗോളോടെ വരവറിയിച്ച്‌ സലാഹും ഹാലന്‍ഡും; സിറ്റിയില്‍ മുങ്ങി ലിവര്‍പൂള്‍

    Date:

    ഒന്നര മാസത്തെ ഇടവേളയൊഴിഞ്ഞ് ഇംഗ്ലീഷ് ലീഗുകള്‍ വീണ്ടും സജീവമായപ്പോള്‍ ലോകകപ്പിന്റെ ക്ഷീണം തീര്‍ത്ത് എര്‍ലിങ് ഹാലന്‍ഡും മുഹമ്മദ് സലാഹും.

    സ്വന്തം രാജ്യങ്ങള്‍ കളിക്കാനില്ലാത്തതിനാല്‍ ലോകകപ്പ് കാലത്ത് പൂര്‍ണ വിശ്രമത്തിലായിരുന്ന രണ്ട് മുന്‍നിര താരങ്ങളും ഇംഗ്ലീഷ് ലീഗില്‍ ഇ.എഫ്.എല്‍ കപ്പ് പ്രീക്വാര്‍ട്ടറിലാണ് വീണ്ടും മൈതാനത്തെത്തിയത്. ഇത്തിഹാദ് മൈതാനത്തെ ആവേശത്തേരിലാക്കിയ കളിയില്‍ സന്ദര്‍ശകരെ 3-2ന് സിറ്റി വീഴ്ത്തി.

    മൂന്നുവട്ടം സിറ്റി മുന്നിലെത്തിയ മത്സരത്തില്‍ രണ്ടുവട്ടം തിരിച്ചടിച്ച്‌ ലിവര്‍പൂള്‍ പിടിച്ചുനിന്നെങ്കിലും അവസാനം സ്വന്തം കളിമുറ്റത്ത് ആതിഥേയര്‍ തന്നെ ജയവുമായി മടങ്ങി.

    10ാംമിനിറ്റില്‍ വല കുലുക്കി ഹാലന്‍ഡാണ് സ്കോറിങ് തുടങ്ങിയത്. 10 മിനിറ്റിനിടെ തിരിച്ചടിച്ച്‌ കര്‍വാലോ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിയാദ് മെഹ്റസിലൂടെ വീണ്ടും ലീഡ് പിടിച്ച്‌ സിറ്റി ആധിപത്യം കാട്ടിയപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ സലാഹ് ഒപ്പം പിടിച്ചു. പുതുമുഖ താരം അകെയാണ് 58ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്.

    ആദ്യാവസാനം അവസരങ്ങള്‍ തുറന്ന് ഇരു ടീമുകളും കരുത്തുകാട്ടിയ മത്സരത്തില്‍ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. എന്നാലും, സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം കളിയില്‍ കാട്ടിയ ടീം മനോഹര ഫുട്ബാളുമായി ജയിച്ചുമടങ്ങുകയായിരുന്നു.

    നോര്‍വേ ലോകകപ്പിനില്ലാത്തതാണ് സ്കോറിങ് മെഷീനായ ഹാലന്‍ഡിന് ലോകകപ്പ് നിഷേധിച്ചത്. നീണ്ട അവധിക്കാലം താരത്തിന്റെ കാലുകളെ തളര്‍ത്തുമെന്ന ശങ്കകള്‍ അസ്ഥാനത്താക്കിയായിരുന്നു സുവര്‍ണാവസരം മുതലാക്കി ഗോള്‍ നേടിയത്. കളി തുടങ്ങി 20 സെക്കന്‍ഡില്‍ തന്നെ താരം ഗോളിനരികെയെത്തിയിരുന്നെങ്കിലും നിര്‍ഭാഗ്യത്തിന് അവസരം നഷ്ടമാകുകയായിരുന്നു. കളിയവസാനിക്കാന്‍ 17 മിനിറ്റ് ശേഷിക്കേ താരത്തെയും ഫില്‍ ഫോഡനെയും കോച്ച്‌ പിന്‍വലിച്ചതും ശ്രദ്ധേയമായി.

    വരുംദിവസം പ്രിമിയര്‍ ലീഗില്‍ കളി സജീവമാകാനിരിക്കെ ഇരുടീമുകള്‍ക്കും പ്രാക്ടീസ് മത്സരം കൂടിയായി ഇത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....