ചണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മന്ത്രിയുമായ സാദ്ദു സിംഗ് അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വിജിലന്‍സ് സംഘം സാദ്ദുവിനെ അറസ്റ്റ് ചെയ്തത്.അമരീന്ദര്‍ സിംഗ് സര്‍ക്കാരിലെ വനം, സാമൂഹിക ക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് സദ്ദു. വനം വകുപ്പില്‍ അഴിമതി നടത്തിയെന്നാണ് കേസ്.
കേസില്‍ ഒരു ഫോറസ്റ്റ് ഓഫിസറും കോണ്‍ട്രാക്ടറും കഴിഞ്ഞ ആഴ്ച അറസ്റ്റിലായിരുന്നു. കമലീജിത് സിംഗ് എന്ന മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായെന്നാണ് വിവരം.