തിരുവനന്തപുരം: പി.സി. ജോര്‍ജിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ജോര്‍ജിന്റെ അറസ്റ്റ് തികഞ്ഞ പ്രതികാര നടപടിയാണ്.
എന്തടിസ്ഥാനത്തിലാണ് പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും സുധാകരന് ചോദിച്ചു.
എകെജി സെന്റര്‍ ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണമാണെന്നും സുധാകരന് ആവര്‍ത്തിച്ചു. കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ ആള്‍ക്ക് ജാമ്യം നല്‍കിയതോടെ കോണ്‍ഗ്രസ് നേരത്തെ പറഞ്ഞ കാര്യം സത്യമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.