മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകാനായി ആംബുലന്‍സ് തടഞ്ഞത് വിവാദമായി.
എന്നാല്‍, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ആരും ആംബുലന്‍സില്‍ ഉണ്ടായിരുന്നില്ലെന്നും സാങ്കേതിക തകരാര്‍ മൂലമാണ് സൈറണ്‍ മുഴങ്ങിയതെന്നും മുംബൈ ട്രാഫിക് പൊലീസ് വ്യക്തമാക്കി.
അമിത് ഷായുടെ വാഹനവ്യൂഹം അന്ധേരിയിലൂടെ കടന്നുപോകുമ്ബോള്‍ ആംബുലന്‍സ് കാത്തുനില്ക്കുന്ന വീഡിയോ തിങ്കളാഴ്ച വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.