MORE

    അഭിനയയുടെ “അഭിനയം” പൊളിഞ്ഞു; പ്രണയം നടിച്ച്‌ വിവാഹം, പിന്നാലെ ഭര്‍ത്താവിന്റെ പണവും ആഭരണവുമായി മുങ്ങും; 28 കാരി അറസ്റ്റില്‍

    Date:

    ചെന്നൈ : പ്രണയം നടിച്ച്‌ വിവാഹം കഴിച്ച ശേഷം ഭര്‍ത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

    മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. താംബരം രംഗനാഥപുരത്തെ നടരാജന്റെ പണവുംആഭരണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്. അതേസമയം, പ്രണയം നടിച്ച്‌ വിവാഹം കഴിച്ച്‌ അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന്‍ ഏതാനും മാസം മുമ്ബാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്.

    തുടര്‍ന്ന് പ്രണയത്തിലാവുകയും ഓഗസ്റ്റില്‍ വിവാഹിതരാകുകയുമായിരുന്നു. പിന്നാലെ ഒക്ടോബര്‍ 19-നാണ് അഭിനയയെ കാണാതാവുന്നത്. വീട്ടിലുണ്ടായിരുന്ന 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് യുവതി മുങ്ങിയത്. മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

    തുടര്‍ന്ന് നടരാജന്‍ താംബരം പോലീസില്‍ പരാതി നല്‍കി. പഴയ മഹാബലിപുരത്തെ ഹോസ്റ്റലില്‍ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അവിടെയെത്തി അഭിനയയെ അറസ്റ്റുചെയ്യുകയായിരുന്നു.നാലുപവന്‍ ആഭരണം യുവതിയില്‍ നിന്നും പിടിച്ചെടുത്തു. അഭിനയയ്ക്ക് മധുരയില്‍ ഭര്‍ത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2011-ല്‍ മന്നാര്‍ഗുഡി സ്വദേശിയെ ആദ്യം വിവാഹം കഴിച്ച ഇവര്‍ പത്തുദിവസത്തില്‍ വേര്‍പിരിഞ്ഞ് മധുര സ്വദേശിയുമായി രണ്ടാം വിവാഹം കഴിച്ചു.

    ഇതിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. അവിടെ നിന്നും വീണ്ടും കേളമ്ബാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്തുദിവസത്തിന് ശേഷം ഈ ബന്ധവും ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്. ജോലിക്കായി പലയിടത്തും തങ്ങുമ്ബോള്‍ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച്‌ പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പോലീസ് പറഞ്ഞു. അഭിനയയുടെപേരില്‍ 32 സിം കാര്‍ഡുകള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ പലരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....