MORE

    അപ്പറഞ്ഞത് ജലീലിനെതിരെയല്ല, തെറ്റിദ്ധരിപ്പിക്കുന്നത് ഖേദകരമെന്ന് കെ.കെ. ശൈലജ

    Date:

    കോഴിക്കോട്: നിയമസഭയിലെ തന്‍റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി മുന്‍ മന്ത്രി കെ.കെ.

    ശൈലജ. മുന്‍ മന്ത്രി സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്ബില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

    കെ.കെ. ശൈലജയാണ് ലോകായുക്ത നിയമഭേദഗതി ബില്‍ സബ്ജക്‌ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. ശൈലജയുടെ പ്രസംഗത്തിനിടെ കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ച്‌ എഴുന്നേറ്റു. ജലീലിന് ചോദ്യം ചോദിക്കാന്‍ അനുവദിച്ച്‌ സീറ്റില്‍ ഇരിക്കവെ ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന ആത്മഗതം ശൈലജ നടത്തിയത്. ഇത് മൈക്കിലൂടെ സഭാംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ശൈലജയുടെ ഈ പരാമര്‍ശം ജലീലിനെതിരെയാണെന്ന തരത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി രംഗത്തെത്തി‍യത്.
    കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

    നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്‌ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ.ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്ബോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്ബില്ലാത്തതും ദുരുപദിഷ്ടവുമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....