MORE

    അന്ന് മുംബൈ നഗരത്തെ കലാപത്തില്‍ നിന്ന് രക്ഷിച്ചത് നിങ്ങളാണ്; ബാല്‍ താക്കറെയുടെ ഓര്‍മ്മയില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ഏക്‌നാഥ് ഷിന്‍ഡെ

    Date:

    മുംബൈ : ശിവസേന സ്ഥാപകനും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ ബാല്‍ താക്കറെയുടെ ഓര്‍മ്മയില്‍ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച്‌ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.

    തര്‍ക്കമന്ദിരം തകര്‍ന്നു വീണതിന് ശേഷമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് ഈ നഗരത്തെ രക്ഷിച്ചത് ബാല്‍ താക്കറെയാണെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

    ഔറംഗാബാദിന്റെ പേര് സംഭാജിനഗര്‍ എന്ന് മാറ്റാന്‍ അങ്ങ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷവുമായി സഖ്യം ചേര്‍ന്ന ഉദ്ധവിന് ആ ആഗ്രഹം നിറവേറ്റാനായില്ല. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും ശിവസേന ഒന്നും ചെയ്യാതെ നിന്നു എന്നാണ് ഷിന്‍ഡെ കത്തില്‍ പറഞ്ഞിരിക്കുന്നത്.

    ശിവസേനയുടെ അടിത്തറ വരെ തകര്‍ക്കുന്ന അവസ്ഥയിലൂടെയാണ് പാര്‍ട്ടി കടന്നുപോയത്. എന്നാല്‍ ഉദ്ധവിനും മകന്‍ ആദിത്യയ്‌ക്കും താക്കറെയ്‌ക്കും ഒരു പ്രശ്‌നവും വരുത്തില്ലെന്ന് അങ്ങേയ്‌ക്ക് നല്‍കിയ വാക്ക് ഒരിക്കലും തെറ്റിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലസമയങ്ങളിലും മൗനം പാലിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ആശയങ്ങള്‍ തന്നെയാണ് ഇന്നും പാര്‍ട്ടി പിന്തുടരുന്നത്.

    രാത്രിയില്‍ ഉണര്‍ന്നിരുന്ന് പോസ്റ്ററുകള്‍ ഒട്ടിച്ചും, ക്യാമ്ബുകള്‍ നടത്തിയും, മറാത്തകളെയും ഹിന്ദു സമൂഹത്തെയും സംരക്ഷിക്കാന്‍ പോരാടിയ, പോലീസിന്റെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ പ്രവര്‍ത്തകരുടെ വാക്കിന്റെ വില നഷ്ടപ്പെട്ടിരിക്കുകയാണ്. നവാഗതരുടെ സ്വാധീനം വര്‍ദ്ധിച്ചതോടെ സംഘടനയുടെ ബലം കുറഞ്ഞുവരുന്നു. നിങ്ങളോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പോരാടിയ പഴയ പ്രമുഖരായ ശിവസേന നേതാക്കളെ പോലും രാഷ്‌ട്രീയത്തില്‍ നിന്ന് പുറത്താക്കി എന്ന് കത്തില്‍ വ്യക്തമാക്കുന്നു.

    നിങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍, മാതോശ്രീ (താക്കറെയുടെ വസതി) വാത്സല്യം നിറഞ്ഞുനില്‍ക്കുന്നയിടമായിരുന്നു. അധികാരത്തില്‍ ഒരിക്കലും നിങ്ങള്‍ പ്രലോഭിതനായിട്ടില്ല. എന്നാല്‍ നിങ്ങളുടെ മരണശേഷം നിങ്ങള്‍ ജീവിതം മുഴുവന്‍ എതിര്‍ത്തിരുന്ന കോണ്‍ഗ്രസുമായി ശിവസേന സഖ്യം ചേര്‍ന്നു. നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചവരുമായി ശിവസേന കൈകോര്‍ത്തു. ഒരിക്കലും അങ്ങനെ ചെയ്യരുത് എന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞെങ്കിലും ആരുമത് ചെവികൊണ്ടില്ല. അത് ദൗര്‍ഭാഗ്യകരമായ ഒരു കാര്യമായിരുന്നു എന്നും ഷിന്‍ഡെ കുറിപ്പില്‍ വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....